ഗാന്ധിനഗര്‍: പാക്കിസ്ഥാനില്‍ താമസിച്ചിരുന്ന ഗുജറാത്തി സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം നൽകി. വിവാഹശേഷം പാക്കിസ്ഥാനില്‍ താമസിച്ചു വരികയായിരുന്നു ഇവർ. ഭര്‍ത്താവിന്റെ മരണശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ ഭന്‍വാദ് താലൂക്ക് സ്വദേശീയായ ഹസീന ബെനിനാണ് ബുധാനാഴ്ച ഇന്ത്യന്‍ പൗരത്വം ലഭിച്ചത്.
1999ലാണ് പാകിസ്ഥാനി സ്വദേശീയെ വിവാഹം ചെയ്ത് ഹസീന ബെന്‍ പാകിസ്ഥാന്‍ പൗരത്വം നേടിയത്. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഹസീന ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചിരുന്ന ഹസീന രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചത്.
പൗരത്വ നിയമം ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമൂഹമായ ക്രിസ്ത്യാന്‍, ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി എന്നിവര്‍ 2014 ഡിസംബര്‍ 31 ന് മുമ്പ് രാജ്യത്ത് സ്ഥിരതാമസമാക്കിയാല്‍ പൗരത്വത്തിന് അര്‍ഹരാക്കും എന്നാതാണ്. എന്നാല്‍, ഇതിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും വ്യജവാര്‍ത്തകളും പരക്കുന്നുണ്ട്.
Post Your Comments