Latest NewsIndia

ബംഗാളിൽ മമതയെ നേരിടാനുറച്ച്‌ ബി.ജെ.പി,​ കൂറ്റന്‍ മാര്‍ച്ച്‌ നടത്തും

ധര്‍മതലയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച്‌ സ്വാമി വിവേകാനന്ദന്റെ വീടിനടുത്ത് സമാപിക്കും.

കൊല്‍ക്കത്ത : പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങി ബി.ജെ.പി. പൗരത്വ നിയമം നടപ്പിലാക്കിയ നരേന്ദ്ര മോദി ഗവണ്‍മെന്റിനെ അഭിനന്ദിച്ച്‌ തിങ്കളാഴ്ച കൂറ്റന്‍ മാര്‍ച്ച്‌ നടത്തുമെന്ന് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു.50000ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ധര്‍മതലയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച്‌ സ്വാമി വിവേകാനന്ദന്റെ വീടിനടുത്ത് സമാപിക്കും.

എന്നാല്‍ ബി.ജെ.പി. മാര്‍ച്ചിന് മറുപടിയായി ചൊവ്വാഴ്ച തന്നെ കൂറ്റന്‍ റാലി നടത്തുമെന്ന് മമതയും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ പൂര്‍ണമായും പൗരത്വ ഭേദഗതിക്കെതിരാണെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദത്തെ നേരിടാനാണ് ബി.ജെ.പിയുടെ പുതിയ നീക്കം. അതെ സമയം രാജ്യത്തിനൊപ്പമാണെന്ന് ഉറക്കെ വിളിച്ച്‌ പറഞ്ഞ് ഡല്‍ഹിയില്‍ സാധാരണക്കാരുടെ റാലി നടന്നു . പൗരത്വ നിയമത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ അയ്യായിരത്തോളം പേരാണ് ഇന്ന് ഡല്‍ഹിയിലെ കൊണാട്ട് പ്ലെയിസില്‍ എത്തിയത് .

ഇവര്‍ക്കെങ്ങനെ മനുഷ്യാവകാശം ലഭിക്കും? പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ഗൗതം ഗംഭീര്‍

വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച റാലി തങ്ങള്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് എതിരാണെന്ന് ഉറപ്പിയ്ക്കുന്നതായിരുന്നു .കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കിലും പ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്തുട നീളം കലാപകാരികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്ബോഴാണ് തങ്ങള്‍ നിയമത്തിനൊപ്പമുണ്ടെന്ന മുദ്രാവാക്യവുമായി ഇവര്‍ പ്രകടനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button