തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. പോഷക ഘടകങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി, ഫൈബര്‍, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തണ്ണമത്തനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനം സുഗമമാക്കാനും വിശപ്പും ദാഹവും ശമിപ്പിക്കാനും തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. രക്തയോട്ടം വര്‍ധിപ്പിക്കാനും ഓര്‍മ്മശക്തി കൂട്ടാനും തണ്ണിമത്തന്‍ സഹായിക്കും. ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് തണ്ണിമത്തന്‍ ഒരുപരിധി വരെ പരിഹാരമാണ്. ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താനും തണ്ണിമത്തന്‍ കഴിക്കുന്നത് പ്രയോജനപ്രദമാണ്. മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തിന് തിളക്കമേകാനും ഈ ഫലവര്‍ഗം കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി യുവത്വം നിലനിര്‍ത്താനും തണ്ണിമത്തന് കഴിവുണ്ട്.
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനും തണ്ണിമത്തന്‍ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ശരീരത്തിന് വേണ്ട ആരോഗ്യം തണ്ണിമത്തന്‍ പ്രദാനം ചെയ്യും. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തന് കഴിവുണ്ട്. എല്ലുകള്‍ക്ക് ബലമേകാനും തണ്ണിമത്തന്‍ സഹായിക്കും.
Post Your Comments