Latest NewsKeralaNews

പട്ടാപ്പകല്‍ തൃശ്ശൂര്‍ നഗരത്തില്‍ ഇതരസംസ്ഥാന സംഘങ്ങളുടെ പച്ചകുത്തല്‍ വ്യാപകം

തൃശ്ശൂര്‍: പട്ടാപ്പകല്‍ തൃശ്ശൂര്‍ നഗരത്തില്‍ ഇതരസംസ്ഥാന സംഘങ്ങളുടെ പച്ചകുത്തല്‍ വ്യാപകം. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണ് വെട്ടിച്ചാണ് സംഘങ്ങള്‍ പച്ചകുത്തുന്നത്. പെണ്‍കുട്ടികള്‍ അടക്കം നിരവധിപേര്‍ പച്ച കുത്താന്‍ എത്തിയിട്ടും ഇതുവരെ പോലീസിന്റെ കണ്ണില്‍ മാത്രം എത്തിയിട്ടില്ല. ഒരാള്‍ക്ക് കുത്തിയസൂചി തന്നെയാണോ മറ്റുള്ളവര്‍ക്ക് കുത്തുന്നതെന്നോ അണുവിമുക്തമായ സൂചികളാണോ പച്ച കുത്താന്‍ ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പും പരിശോധിക്കുന്നില്ല.

ഇത്തരത്തില്‍ ഒരേ സൂചി ഉപയോഗിച്ച് പച്ചകുത്തിയാല്‍ ഗുരുതരമായ രോഗങ്ങള്‍ പടര്‍ത്തുന്ന വൈറസുകള്‍ പടരാന്‍ സാധ്യതയുണ്ടെന്നിരിക്കെയാണ് ആരോഗ്യ വകുപ്പും നടപടിയെടുക്കാത്തത്. ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം പച്ച കുത്താമെന്നിരിക്കെ റോഡരികില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ പച്ചകുത്തല്‍ വ്യാപകമായി നടക്കുന്നത്.

സൂക്ഷിച്ച് പച്ചകുത്തിയില്ലെങ്കില്‍ അലര്‍ജി ,ത്വക്ക് രോഗം എന്നിവയും അണുവിമുക്തം കൃത്യമായി നടന്നില്ലങ്കില്‍ ടിബിയും ഹെപ്പറ്റൈറ്റിസ് ടെറ്റനസ് പോലുള്ളവയും പകരാന്‍ സാധ്യതയുണ്ട്. പച്ച കുത്തിയതിന് ശേഷം ഒരാഴ്ച ഉപയോഗിക്കാനുള്ള ആന്റിസെപ്റ്റിക്കുകള്‍ നല്‍കും. എന്നാല്‍ ഇതൊന്നുമില്ലാത നടക്കുന്ന അനധികൃതമായി നടക്കുന്ന പച്ചകുത്തല്‍ അരോഗ്യവകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു.

പോലീസ് ആസ്ഥാനത്ത് ഇവിടുന്ന് 30 മീറ്റര്‍ അകലമാണെന്നിരിക്കെയാണ് അന്യസംസ്ഥാന സംഘങ്ങള്‍ ഇവിടെ പച്ചകുത്ത് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button