Latest NewsLife Style

കുടവയറാണോ പ്രശ്‌നം : എങ്കില്‍ ഈ രീതികള്‍ പരീക്ഷിയ്ക്കൂ…

 

പലരുടെയും പ്രധാന പ്രശ്‌നമാണ് കുടവയര്‍. എത്ര ഡയറ്റ് ചെയ്തിട്ടും അത് മാത്രം പോകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി എന്ന് പറയുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഇത് ഉണ്ടാക്കാം.
ശരിയായ രീതിയില്‍ വ്യായാമം ചെയ്താല്‍ കുടവയര്‍ നിസാരമായി കുറയ്ക്കാം. കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. </p>

പട്ടിണി കിടന്ന് വയര്‍ കുറയ്ക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയര്‍ ചാടാന്‍ കാരണമാകും.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും പിന്നീടുള്ള സമയം കുറച്ചു മാത്രം കഴിക്കാനും സഹായിക്കും.

രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയര്‍ കൂട്ടും. ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങാന്‍ പോകുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊര്‍ജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ പിന്നീടും നമ്മള്‍ ആക്റ്റീവായി ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും.

വയറ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ചോറ് ഒഴിവാക്കുക. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാല്‍ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങളോ വയ്ക്കാം.

കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശീതളപാനീയങ്ങള്‍ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറല്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോണ്‍സിറപ്പാണ് ഈ പ്രശ്‌നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാല്‍ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം കൂട്ടും. മെറ്റബോളിക് ഡിസീസുമായി ബന്ധപ്പെട്ട അപകടകരമായ കൊഴുപ്പ് അധികമായി വയറില്‍ അടിഞ്ഞുകൂടാനും ഇത് കാരണമാകും.

വെള്ളം ധാരാളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പെ വെള്ളം കുടിച്ചാല്‍ വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ട് കുറച്ചു കാലറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. ഇത് ശരീരഭാരം കുറയാനും സഹായിക്കും.<

shortlink

Related Articles

Post Your Comments

Related Articles


Back to top button