ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെ മറയാക്കി വർഗ്ഗീയ കലാപം ആഹ്വാനം ചെയ്‌ത ആസാമിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് പൊലീസ് പിടിയിൽ. ആസാമിലെ വിവിധ മേഖലകളില്‍ കലാപം അഴിച്ചുവിട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമിനുള്‍ ഹഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. രാജ്യമാകെ കലാപം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമാണ് ഇതോടെ പുറത്തുവന്നത്.
കഴിഞ്ഞ ആഴ്ച പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 190 പേരെ ആസാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 3000ത്തോളം പേരെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
ALSO READ: പൗരത്വ ഭേദഗതി നിയമം: ഇന്ത്യയിലെ നടപടികളെ അഭിനന്ദിച്ച് ചൈന
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 27 പേരെയാണ് ആസാമില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പോലയുള്ള മതഭീകര സംഘടനകള്‍ക്ക് കലാപങ്ങളിലുള്ള പങ്കിനെപ്പറ്റി കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പുറമെ പശ്ചിമബംഗാളിലും ആസാമിലും ഉള്‍പ്പെടെ നടന്ന ആക്രമണങ്ങളില്‍ വിദേശ ഏജന്‍സികളുടേയും മതഭീകരസംഘടനകളുടേയും പങ്ക് അന്വേഷിച്ച് വരികയാണെന്ന് കേന്ദ്ര ഏജന്‍സികള്‍ അറിയിച്ചു.
Post Your Comments