തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ അനുവദിച്ചത് 26 ലക്ഷം രൂപ. എന്നാല്‍ സാധാരണ നിലയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
സാധാരണയായി പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളതെങ്കിലും ടൂറിസം വകുപ്പാണ് നവീകരണ പ്രവര്‍ത്തികളുടെ മേല്‍നോട്ടം നിര്‍വഹിച്ചത്. നീന്തല്‍കുളത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി 18 ലക്ഷം രൂപയും അനുബന്ധ ജോലികള്‍ക്കായി 8 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ALSO READ: പൗരത്വ ബിൽ: സീതാറാം യെച്ചൂരിയും, ഡി രാജയും അറസ്റ്റിൽ
സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിനാണ് നീന്തല്‍ക്കുളം നവീകരണത്തിന്റെ കരാര്‍ നല്‍കിയത്. നവീകരണത്തിലൂടെ ഊരാളുങ്കലിലേക്ക് പണം ഒഴുക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപമാണ് നിലവില്‍ ഉയര്‍ന്നു വരുന്നത്.
Post Your Comments