തിരുവനന്തപുരം : സംസ്ഥാനത്ത് സവാള ക്ഷാമം തീരുന്നു. മിതമായ വിലയില്‍ ശനിയാഴ്ച മുതല്‍ സവാള വിപണിയിലെത്തും. ഉള്ളി വില പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 50 ടണ്‍ സവാള 21 ന് രാവിലെ കേരളത്തിലെത്തും. മുംബൈയില്‍ നിന്നും ലോഡുമായി കപ്പല്‍ പുറപ്പെട്ടു.
read also : തുർക്കി സവാള ഉടനെത്തും; വില്‍പ്പന സപ്ലൈകോ വഴി
ഇത് സംസ്ഥാനത്ത് കിലോയ്ക്ക് 75 രൂപ നിരക്കില്‍ സപ്ലൈകോ വഴി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് സവാള ലഭിക്കുക.
ഇറക്കുമതി കുറവായതിനാല്‍ സവാള ലഭിക്കില്ലെന്ന സൂചനയെത്തുടര്‍ന്ന് കഴിഞ്ഞദിവസം കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതേത്തടുര്‍ന്നാണ് 50 ടണ്‍ സവാള കേരളത്തിന് അനുവദിച്ചത്.
നാസിക്കില്‍ നിന്നും സപ്ലൈകോ സവാള വാങ്ങുന്നുണ്ട്. 87 രൂപയ്ക്ക് വാങ്ങുന്ന ഗുണനിലവാരമുള്ള സവാള 90 രൂപയ്ക്ക് ക്രിസ്മസ് ചന്തകളിലും 95 രൂപയ്ക്ക് സപ്ലൈകോ കടകളിലും ലഭ്യമാക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ എന്‍ സതീഷ് അറിയിച്ചു.
Post Your Comments