USALatest NewsNewsIndiaInternational

ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരണവുമായി യുഎസ്, ഇന്ത്യയിൽ നടക്കുന്ന ചർച്ചകളെ മാനിക്കുന്നുവെന്ന് മൈക് പോംപെയോ

ന്യൂയോർക്ക്: ഇന്ത്യയിൽ നടക്കുന്നത് പൗരത്വം, മതസ്വാതന്ത്ര്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളാണെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെ‌യോ. ലോക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ അമേരിക്ക ശ്രദ്ധിക്കാറുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ ഞങ്ങൾ ബഹുമാനിക്കുന്നു, പോംപെ‌യോ പറഞ്ഞു. ഇന്ത്യ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി മതപരമായ വേർതിരിവുകൾ ഉണ്ടാക്കില്ലേയെന്ന ചോദ്യത്തിനായിരുന്നു പോംപെയോടെ മറുപടി. അമേരിക്കയിൽ നടക്കുന്ന ഇന്ത്യ, യുഎസ് പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് മൈക് പോംപിയോ ഇക്കാര്യം പറഞ്ഞത്.

ചില രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഭേദഗതി പാസ്സാക്കിയതെന്നും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ മനസ്സിലാക്കിയാൽ എന്തുകൊണ്ടാണ് നിയമത്തിൽ മതത്തെ അഭിസംബോധന ചെയ്യുന്നതെന്ന കാര്യം വ്യക്തമാകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും സൈനികരുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇന്ത്യ നേരിടുന്ന അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തതായും വിദേശകാര്യമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ചർച്ചകളിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോംപെയോ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button