മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ താല്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയോ തത്തുല്യമോ ആണ് യോഗ്യത. അംഗീകൃത കെമിക്കൽ/ ഫിസിക്കൽ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾ പ്രകാരമുള്ള ലബോറട്ടറി അസിസ്റ്റന്റ് യോഗ്യത വേണം. പ്രായം 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ. (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം) 18,000 – 41,500 രൂപയാണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 24നു മുമ്പ് നേരിട്ട് ഹാജരായി പേജ് രജിസ്റ്റർ ചെയ്യണം.
Post Your Comments