KeralaNattuvarthaLatest NewsNews

വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍

വര്‍ക്കല: വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല സ്വദേശിയായ 17 കാരിയാണ് കഴിഞ്ഞ നവംബറില്‍ 21 ന് ആത്മഹത്യ ചെയ്തത്. കൊല്ലം പെരുമ്പുഴ സ്വദേശി രാജേഷിനെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഡിസംബറില്‍ രാജേഷ് പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് ബന്ധുക്കള്‍ വഴി വിവാഹാചനകള്‍ നടത്തുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം പെണ്‍കുട്ടിയെ പലസ്ഥങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് ഇയാള്‍ ചതിക്കുകയാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി നിരവധി തവണ ലൈംഗികാതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായിട്ടുണ്ടന്ന് കണ്ടത്തി.

തുടര്‍ന്ന് നടന്ന പോലീസ് അന്വഷണത്തില്‍ രാജേഷാണ് പിന്നിലെന്ന് പോലീസ് കണ്ടെത്തി. മരിച്ച പെണ്‍കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും രാജേഷാണ് വാങ്ങി നല്‍കിയതെന്നും പോലീസ് കണ്ടെത്തി. പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് രാജേഷ് മംഗലാപുരത്ത് ഒളിവില്‍പ്പോയിരുന്നു. പിന്നീടിയാള്‍ പരവൂരിലെ വീട്ടില്‍ മടങ്ങിയെത്തി. ഇയാള്‍ കൊട്ടിയത്ത് നടത്തി വന്ന വര്‍ക്ക്ഷോപ്പും വീടും രഹസ്യമായി നിരീക്ഷിച്ച പോലീസ് വാടക വീട്ടില്‍ നിന്ന് രാജേഷിനെ അറസ്റ്റു ചെയ്തു. പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. പ്രതിയെ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, ഗ്രേഡ് എസ്.ഐ. സുനില്‍കുമാര്‍, എസ്.സി.പി.ഒ. സെബാസ്റ്റ്യന്‍, സി.പി.ഒ. ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button