Latest NewsNewsIndia

അംഗബലം തുണച്ചില്ല; പാർലമെൻറിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വന്നിട്ട് 50 വർഷം; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ന്യൂഡൽഹി: പാർലമെൻറിൽ അംഗബലം ഇല്ലാത്തതിനാൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വരാൻ വൈകി. പാർലമെൻറിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വന്നിട്ട് 50 വർഷം പൂർത്തിയാകുന്നു. സംഘടനാ കോൺഗ്രസ് നേതാക്കളായ ഡോ. റാം സുഭഗ് സിങ് 1969 ഡിസംബർ 17നു ലോക്സഭയിലും ശ്യാം നന്ദൻ മിശ്ര പിറ്റേന്നു രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായി.

10 % അംഗബലം അതുവരെ ഒരു പാർട്ടിക്കും ഇല്ലാതിരുന്നതിനാൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. ’69ലെ പിളർപ്പിനു മുൻപു കോൺഗ്രസ് അംഗബലം ലോക്സഭയിൽ 286, രാജ്യസഭയിൽ 144 എന്നിങ്ങനെയായിരുന്നു. പിളർന്നപ്പോൾ 63, 39 പേർ വീതം സംഘടനാ പക്ഷത്തായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ബി.ഡി. ഖൊബ്രഗഡെ 1969 ഡിസംബർ 17നു രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ അംഗം ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടത് ആദ്യം.

ALSO READ: സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ല ; നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയുമില്ല; ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ നയം; അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു

എന്നാലത് സിപിഐ, ഡിഎംകെ, ഇന്ദിരാ കോൺഗ്രസ്, പിന്തുണയോടെയായിരുന്നു. സംഘടനാ കോൺഗ്രസും സിപിഎമ്മും ജനസംഘവും എതിർത്താണു വോട്ടു ചെയ്തത്. 1969നു മുൻപു പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി പരിഗണിച്ചിരുന്നു. ഒന്നും മൂന്നും ലോക്സഭകളിൽ എ.കെ. ഗോപാലൻ (സിപിഐ) അനൗദ്യോഗിക പ്രതിപക്ഷനേതാവായിരുന്നു. സി.എം. സ്റ്റീഫനാണ് മലയാളിയായ ഏക ലോക്സഭാ പ്രതിപക്ഷ നേതാവ് (1978–’79).

shortlink

Related Articles

Post Your Comments

Related Articles


Back to top button