ജംഷഡ്‌പൂർ : ഐഎസ്എൽ പോരിൽ ഇന്നത്തെ മത്സരം ജംഷഡ്‌പൂർ എഫ് സിയും മുംബൈ സിറ്റിയും തമ്മിൽ. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വൈകിട്ട് 7:30തിനാണ് ഇരുടീമുകളും ഏറ്റുമുട്ടുക. എട്ടുമത്സരങ്ങളിൽ 13പോയിന്റുമായി നാലാം സ്ഥാനത്താണ് ജാംഷെഡ്പൂർ എഫ് സി. മുംബൈ സിറ്റിയാകട്ടെ എട്ടു മത്സരങ്ങളിൽ 10പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
Unbeaten at home ? Unbeaten away ?@JamshedpurFC ⚔ @MumbaiCityFC
What happens next? ?#JFCMCFC #HeroISL #LetsFootball pic.twitter.com/xDHVv5LE8Q
— Indian Super League (@IndSuperLeague) December 19, 2019
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സി തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് തകർത്തത്. ആദ്യ പകുതിയിലെ പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം ബെംഗളൂരുവിന് അനുകൂലമായി. 68ആം മിനിറ്റിലെ പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി, 80ആം മിനിറ്റിൽ ആൽബർട്ട് സെറാൻ എന്നിവരാണ് വിജയ ഗോളുകൾ വലയിലാക്കിയത്.
??⚽
Not too long until #JFCMCFC kicks off! Drop us a ❤ if you'll be at The Furnace to back the boys tonight.#JamKeKhelo pic.twitter.com/zLyJlBmfje
— Jamshedpur FC (@JamshedpurFC) December 19, 2019
ഈ ജയത്തോടെ 9ത് മത്സരങ്ങളിൽ 16 പോയിന്റ് നേടിയ ബെംഗളൂരു എടികെയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി. അഞ്ചാം സ്ഥാനത്തായിരുന്ന നോർത്ത് ഈസ്റ്റ് എട്ട് മത്സരങ്ങളിൽ 10പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.
Post Your Comments