Indian Super LeagueLatest NewsNewsFootballSports

ഐഎസ്എൽ : ജംഷെഡ്പൂരിനെതിരെ തകർപ്പൻ ജയവുമായി മുംബൈ സിറ്റി

ജംഷെഡ്പൂർ : ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ മുംബൈ സിറ്റിക്ക് തകർപ്പൻ ജയം.  ജംഷെഡ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 15ആം മിനിറ്റിൽ പൗലോയിലൂടെ മുംബൈ ആണ് ആദ്യ ഗോൾ നേടിയത്. 37ആം മിനിറ്റിൽ ജോസ് ലൂയിസിലൂടെ ജംഷെഡ്പൂർ ഒപ്പമെത്തി പിന്നീട് രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ 56ആം മിനിറ്റിൽ ജംഷെഡ്പൂരിനെ ഞെട്ടിച്ച് കൊണ്ട് റെയ്നിയർ നേടിയ ഗോളിലൂടെ മുംബൈ ജയം ഉറപ്പിക്കുകയായിരുന്നു. ഈ മത്സരത്തിൽ ജയിച്ചുവെങ്കിലും മുംബൈ സിറ്റി 13പോയിന്റുമായി അഞ്ചാം സ്ഥാനത്തു തന്നെ തുടരുന്നു. നാലാം സ്ഥാനത്താണ് ജംഷെഡ്പൂർ.

https://twitter.com/IndSuperLeague/status/1207707294173024256

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സി തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് തകർത്തത്. ആദ്യ പകുതിയിലെ പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം ബെംഗളൂരുവിന് അനുകൂലമായി. 68ആം മിനിറ്റിലെ പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി, 80ആം മിനിറ്റിൽ ആൽബർട്ട് സെറാൻ എന്നിവരാണ് വിജയ ഗോളുകൾ വലയിലാക്കിയത്.

ഈ ജയത്തോടെ 9ത് മത്സരങ്ങളിൽ 16 പോയിന്റ് നേടിയ ബെംഗളൂരു എടികെയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി. അഞ്ചാം സ്ഥാനത്തായിരുന്ന നോർത്ത് ഈസ്റ്റ് എട്ട് മത്സരങ്ങളിൽ 10പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button