കൊച്ചി: ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ . കെ.എ നജീബിനെയാണ് എന്‍ഐഎ വീണ്ടും അറസ്റ്റു ചെയ്തത്. നേരത്തെ എന്‍ഐഎ അറസ്റ്റു ചെയ്ത കെ.എ നജീബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ എന്‍ഐഎ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് എന്‍ഐഎ ഇയാളെ വീണ്ടും അറസ്റ്റു ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായ കെ.എ. നജീബ്.വിചാരണാ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂലൈയില്‍ നജീബിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്ക് സ്റ്റേ ലഭിച്ചതിന് പിന്നാലെയാണ് എന്‍ഐഎ നജീബിനെ വീണ്ടും അറസ്റ്റ് ചെയ്തത്.2013 ജനുവരിയില്‍ ഇയാള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് നജീബിനെതിരെ ചുമത്തിയിരുന്നത്.
2010ല്‍ മതനിന്ദയുണ്ടാക്കുന്ന ചോദ്യപേപ്പര്‍ തയാറാക്കി എന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന് നേരെയാണ് ആക്രമണമുണ്ടായത്. അധ്യാപകന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റുകയായിരുന്നു. 2011ലാണ് എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തത്. സംഭവത്തില്‍ പ്രതിയായ നജീബിനെ കോയമ്പത്തൂരിലെ മറ്റൊരു തീവ്രവാദ കേസുമായി ബന്ധപ്പെട്ട് 2015ല്‍ എന്‍ഐഎ അറസ്റ്റു ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇക്കഴിഞ്ഞ ജൂലായില്‍ കേരള ഹൈക്കോടതി നജീബിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഈ നടപടി ചോദ്യം ചെയ്താണ് എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചത്.
Post Your Comments