കഠിനമായ ചെവി വേദന മാറാൻ വെള്ളുത്തുള്ളി ചതച്ച് വെച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വേദന കൂടുകയും ചെവിയിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ഇയാൾ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയാങ് ജില്ലയിലെ സാൻഹെ ആശുപത്രിയിലെ ചെവിയുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർ സോങ് യിജുനെ കണ്ടത്. ഡോക്ടർ ചെവിക്കുള്ളിൽ പരിശോധന നടത്തിയപ്പോൾ വലുപ്പത്തിലുള്ള ഒരു കുരു പൊട്ടിയിരിക്കുകയായിരുന്നുവെന്നും ചെവിക്കുള്ളിൽ വെളുത്തുള്ളി വച്ചതാണ് ഇത്രയും ഗുരുതരമാകാൻ കാരണമെന്നും കണ്ടെത്തുകയായിരുന്നു.
Also read : വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു
കുറെ നാളായി ചെവി വേദന യുവാവിനെ അലട്ടുന്നുണ്ടായിരുന്നു. ഡോക്ടറിനെ കാണാതെ അത് താനെ പോകുമെന്ന് കരുതി ആഴ്ച്ചകളോളം വേദന കൊണ്ട് നടന്നു. വേദന അമിതമായപ്പോൾ ചെവിയ്ക്കുള്ളിൽ അണുബാധ ഉണ്ടായി. അണുബാധ അകറ്റാൻ വെളുത്തുള്ളി നല്ലതാണെന്ന് ഒരു ഓൺലെെനിൽ വായിച്ചിരുന്നതനുസരിച്ച് പരീക്ഷണം നടത്തുകയായിരുന്നുവെന്നു യുവാവ് പറഞ്ഞു. ഓൺലെെനിൽ കാണുന്നതും അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞത് കേട്ടും ഒരു കാരണവശാലും ഇത്തരം പരീക്ഷണങ്ങൾ ചെയ്യരുതെന്ന് ഡോ.സോങ് മുന്നറിയിപ്പ് നൽകി.
Post Your Comments