
ഹിന്ദു മത വിശ്വാസികളായ എല്ലാവരും അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിയ്ക്കുന്നവരാണ്. ഫലസിദ്ധിക്ക് വേണ്ടിയാണ് പലരും വഴിപാടുകൾ കഴിക്കുന്നത്. എന്നാല്‍ നമ്മള് ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയാണെന്ന് കൃത്യമായി അറിയണം.അമ്പലങ്ങളിൽ കണ്ടു വരുന്ന പ്രധാന വഴിപാടാണ് പാലഭിഷേകം.പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്നങ്ങള്‍ മാറി കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവാനും കാരണമാകുന്നു.
നെയ്യഭിഷേകം ശബരിമലശാസ്താവിന്റെ ഇഷ്ടവഴിപാടാണ്. ഇത് സുരക്ഷിത ജീവിതത്തിനും സന്താനഭാഗ്യവും ഉറപ്പു വരുത്തുന്നു.പനിനീരഭിഷേകവും ഇത്തരത്തില്‍ ഇഷ്ടകാര്യങ്ങള്‍ നേടാനുള്ള വഴിപാടാണ്. മാത്രമല്ല ദേവീ കടാക്ഷവും പേരും പ്രശസ്തിയും എല്ലാം ഇതിലൂടെ ഉണ്ടാവുന്നു.ധനവര്‍ദ്ധനവും ജോലിയിലെ സ്ഥാനക്കയറ്റവുമാണ് ചന്ദനാഭിഷേകത്തിന്റെ പ്രധാന ഫലം. കൂടാതെ ചന്ദനാഭിഷേകത്തിലൂടെ പുനര്ജന്മം ഇല്ലാതാവുകയും ചെയ്യും എന്നാണ് വിശ്വാസം.ഇളനീരഭിഷേകവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ്. ഇത് സന്താനഭാഗ്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്.ഭസ്മാഭിഷേകം ചെയ്യുന്നവരും ഉണ്ട്.ഇത് ബുദ്ധി ഉണര്‍വ്വിനും നന്മയ്ക്കുമായാണ് ചെയ്യുന്നത്.
Post Your Comments