Latest NewsNewsIndia

പൗരത്വ ബിൽ: രാജ്യത്ത് ഇന്ന് നടന്ന സമരങ്ങൾക്ക് പിന്നിൽ വർഗ്ഗീയ ശക്തികൾ; അവർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു;-കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്

വിദ്യാർത്ഥികൾ പൗരത്വ നിയമം എന്താണെന്ന് പഠിക്കണമെന്നും രവി ശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇന്ന് പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികളെ മറയാക്കി പ്രക്ഷോഭം സംഘടിപ്പിച്ചത് വർഗ്ഗീയ ശക്തികളാണെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. വിദ്യാർത്ഥികളെ വർഗ്ഗീയ ശക്തികൾ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിദ്യാർത്ഥികൾ പൗരത്വ നിയമം എന്താണെന്ന് പഠിക്കണമെന്നും രവി ശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

അതേസമയം, പൗരത്വ നിയമ ഭേദഗതി ബില്ലിനെ മറയാക്കി വർഗ്ഗീയ കലാപം ആഹ്വാനം ചെയ്‌ത ആസാമിലെ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് ഇന്ന് പൊലീസ് പിടിയിലായി. ആസാമിലെ വിവിധ മേഖലകളില്‍ കലാപം അഴിച്ചുവിട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമിനുള്‍ ഹഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. രാജ്യമാകെ കലാപം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമാണ് ഇതോടെ പുറത്തുവന്നത്.

കഴിഞ്ഞ ആഴ്ച പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 190 പേരെ ആസാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 3000ത്തോളം പേരെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

ALSO READ: പൗരത്വ ഭേദഗതി നിയമം: ഇന്ത്യയിലെ നടപടികളെ അഭിനന്ദിച്ച് ചൈന

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 27 പേരെയാണ് ആസാമില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പോലയുള്ള മതഭീകര സംഘടനകള്‍ക്ക് കലാപങ്ങളിലുള്ള പങ്കിനെപ്പറ്റി കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പുറമെ പശ്ചിമബംഗാളിലും ആസാമിലും ഉള്‍പ്പെടെ നടന്ന ആക്രമണങ്ങളില്‍ വിദേശ ഏജന്‍സികളുടേയും മതഭീകരസംഘടനകളുടേയും പങ്ക് അന്വേഷിച്ച് വരികയാണെന്ന് കേന്ദ്ര ഏജന്‍സികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button