Latest NewsIndiaNews

സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസിനെ മരിച്ചനിലയില്‍ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത

ന്യൂ ഡൽഹി : എയര്‍ഹോസ്റ്റസ് മരിച്ച നിലയിൽ. ഡൽഹിയിൽ ഗുരുഗ്രാമിലെ വാടകവീട്ടില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായ മിസ്തു സര്‍ക്കാര്‍ എന്ന യുവതിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ ഉടമയുടെ മോശം പെരുമാറ്റത്തില്‍ മിസ്തു അസ്വസ്ഥയായിരുന്നുവെന്നാണ് പിതാവ് എച്ച് സി സര്‍ക്കാര്‍ പറയുന്നത്.

മകള്‍ എന്തോ ചെയ്തുവെന്ന് ഉടമ എന്നെ വിളിച്ച് പറഞ്ഞു. എന്നാൽ എന്‍റെ മകള്‍ക്ക് എന്തുസംഭവിച്ചുവെന്ന് ചോദിച്ചിട്ട് അയാള്‍ മറുപടി നൽകിയില്ല. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.  എന്‍റെ മകള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ അവള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഉടമ അവളോട് വല്ലതും ചെയ്തിരിക്കാമെന്നാണ് ഞാന്‍ കരുതുന്നതെന്നും പിതാവ് പറഞ്ഞു.

Also read : കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ് ; കൊന്ന് കെട്ടിതൂക്കിയതെന്ന് സംശയം

രാവിലെ രണ്ട് മണിക്ക് മകള്‍ എന്നെ വിളിച്ചപ്പോൾ ഉടമ തുടര്‍ച്ചയായി തന്നെ ഉപദ്രവിക്കുന്നുവെന്നു പറഞ്ഞിരുന്നു. മുറിയിലേക്ക് വരുന്നതിനിടെ അയാള്‍ തന്നെ അപമാനിച്ചു.  തന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്നും എങ്ങും പോകാന്‍ അനുവദിക്കുന്നില്ലെന്നും അവള്‍ പറഞ്ഞിരുന്നു. എന്നോട് സംസാരിക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു. മകള്‍ക്ക് സിലിഗുരിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും കൂടുതല്‍ അപമാനം സഹിക്കാന്‍ അവൾക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button