KeralaLatest NewsNews

‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍, ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്’ – വിനീത് ശ്രീനിവാവസന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് വിനീത് ശ്രീനിവാസന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. CAB എന്ന Citizenship Amendment Billനെ കാര്‍ എന്നര്‍ഥം വരുന്ന കാബിനോട് ഉപമിച്ചാണ് വിനീതിന്റെ പ്രതികരണം. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍, ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ് നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്നും ദൂരേയ്ക്ക് എവിടേയ്ക്കെങ്കിലും പോകു. പോകുമ്പോള്‍ നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തുകൊള്ളൂ.. എന്‍ആര്‍സി അടക്കമുള്ളവ’ എന്നാണ് വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്. നിങ്ങളുടെ ‘ക്യാബെ’ടുത്ത് ഞങ്ങളില്‍ നിന്നും വളരെ അകലെയുള്ള ഏതെങ്കിലും സ്ഥലത്തേക്കു പോകൂ.. ദേശീയ പൗരത്വ രജിസ്റ്റര്‍ അടക്കമുള്ള ബില്ലുകളും കൂടെ എടുത്തു കൊള്ളൂ…

താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയവരും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button