തൃശൂര്‍: പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം. കോളേജിലെ എബിപിവി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയതിനാണ് എബിവിപിക്കാരെ മര്‍ദിച്ചത്. ഇന്ന് രാവിലെ 9.30 ഒടെയാണ് സംഭവം. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ ക്യാംമ്പസുകളില്‍ പൗരത്വം ഭേദഗതി നിമയത്തിനെതിരേ നടക്കുന്ന നുണപ്രചാരണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെമിനാറുകള്‍ നടത്താന്‍ എബിവിപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കേരള വര്‍മയിലും സെമിനാര്‍ നടത്താന്‍ എബിവിപി യൂണിറ്റ് തീരുമാനിച്ചത്. എന്നാല്‍, സെമിനാര്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരുന്ന എബിവിപിക്കാരെ ക്ലാസിനുള്ളില്‍ കയറി എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് ക്ലാസില്‍ നിന്ന് പിടിച്ചിറക്കി വരാന്തയില്‍ വച്ചും മര്‍ദനം തുടര്‍ന്നു. മിനിറ്റുകളോളം തുടര്‍ന്ന മര്‍ദനത്തിനൊടുവില്‍ അധ്യാപകര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിടിച്ചു മാറ്റിയത്.
https://www.facebook.com/abvpskvc/videos/775462459589838/
Post Your Comments