മുംബൈ : ഇന്ന് ഓഹരിവിപണി റെക്കോർഡ് നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 60 പോയിന്റ് ഉയർന്ന് 41412ലും നിഫ്റ്റി പോയിന്റ് ഉയർന്ന് 12180ലുമായിരുന്നു വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 113 ഓഹരികള്‍ നഷ്ടത്തിലുമെത്തിയപ്പോൾ 34 ഓഹരികള്‍ക്ക് മാറ്റമില്ലായിരുന്നു . ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളെ ഉയരത്തിൽ എത്തിച്ചത്. യുഎസ് സൂചികകള്‍ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഏഷ്യന്‍ സൂചികകളാകട്ടെ നഷ്ടത്തിലുമാണ് വ്യാപാരം തുടങ്ങിയത്.
ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എംആന്റ്എം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, എല്‍ആന്‍ടി, ഇന്‍ഡസിന്റ്ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഐടിസി, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിച്ചത്
Post Your Comments