മുംബൈ : നേട്ടം കൊയ്ത് മുന്നേറി ഓഹരിവിപണി. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും വ്യാപാരം നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 206.40 പോയിന്റ് നേട്ടത്തിൽ 41558.57ലും നിഫ്റ്റി 56.70 പോയിന്റ് നേട്ടത്തിൽ 1221.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചത് വിപണിക്ക് നേട്ടമായി. ബിഎസ്ഇയിലെ 1167 ഓഹരികള്‍ നേട്ടത്തിലും 1292 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 211 ഓഹരികള്‍ക്ക് മാറ്റമില്ലായിരുന്നു.
Also read : നേട്ടം കൈവിടാതെ ഓഹരിവിപണി : ആരംഭിച്ചത് റെക്കോർഡ് നേട്ടത്തിൽ
ഫാര്‍മ, ലോഹം ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പൊതുമേഖല ബാങ്കുകള്‍ കനത്ത നഷ്ടത്തിലേക്ക് വീണു. എംആന്റ്എം, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ഗ്രാസിം, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റെക്കോർഡ് നേട്ടത്തിലാണ് ഇന്ന് ഓഹരിവിപണി ആരംഭിച്ചത്. സെന്‍സെക്സ് 60 പോയിന്റ് ഉയർന്ന് 41412ലും നിഫ്റ്റി പോയിന്റ് ഉയർന്ന് 12180ലുമായിരുന്നു വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 113 ഓഹരികള്‍ നഷ്ടത്തിലുമെത്തിയപ്പോൾ 34 ഓഹരികള്‍ക്ക് മാറ്റമില്ലായിരുന്നു.
Post Your Comments