KeralaLatest NewsIndia

തിരുവനന്തപുരത്തെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ നടുക്കുന്ന ക്രൂരതകൾ പുറത്ത് , ജനനേന്ദ്രിയം വരെ പൊള്ളിച്ച നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജേഷിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം.ജനനേന്ദ്രിയം വരെ തീ വെച്ച്‌ പൊള്ളിച്ച ക്രൂരതയില്‍ പ്രതികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഒരു മനുഷ്യ ജീവിയെന്ന യാതൊരു പരിഗണനയും നല്‍കാതെയാണ് അജേഷിനോട് പെരുമാറിയത്. വണ്ടിത്തടം ജംക്ഷനില്‍വച്ച്‌ രാവിലെ എട്ടു മണിക്ക് തുടങ്ങിയതായിരുന്നു അജേഷിന് മേലുള്ള ഓട്ടോ റിക്ഷാ ഡ്രൈവറന്മാരുടെ മര്‍ദ്ദനം.

അത് ഉച്ചയ്ക്ക് രണ്ടര വരെ നീണ്ടു. ഒന്നു ഉച്ചത്തില്‍ നിലവിളിക്കാന്‍ പോലും ആവാത്ത നിലയില്‍ ആയിരുന്നു അജേഷ്. മരണത്തിന് തൊട്ടു മുമ്ബ് വരെ ആകെ ഭയന്നു വിറച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട നാട്ടുകാരോട് അജേഷ് മോഷണക്കേസിലെ പ്രതിയാണെന്നാണ് ഇവര്‍ പറഞ്ഞത്.മൊബൈലും പണവും വീട്ടിലുണ്ടാകുമെന്ന കണക്കു കൂട്ടലില്‍ പ്രതികള്‍ അജേഷിനെ വീട്ടിലേക്ക് കൊണ്ടു പോയത്.

വീട്ടില്‍ എത്തിച്ച ശേഷം മര്‍ദ്ദന മുറയുടെ രീതി മാറി. പ്രതികള്‍ ഓരോരുത്തരും വാശിക്ക് മര്‍ദ്ദിക്കുകയായിരുന്നു അജേഷിനെ. വീട്ടിലെത്തിച്ച അജേഷിനെ വീട്ടുപരിസരത്തുനിന്ന് കമ്പുകള്‍ വെട്ടിയാണ് പ്രതികള്‍ മര്‍ദിച്ചത്. കമ്പുകള്‍ ഒടിയുമ്പോള്‍ പുതിയ കമ്പ് വെട്ടി മാറി മാറിയുള്ള മര്‍ദനം തുടര്‍ന്നു. പിന്നടാണ് നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷം വീടിന്റെ അടുക്കളയില്‍ കെട്ടിത്തൂക്കിയത്. ആറര മണിക്കൂര്‍ ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നെങ്കിലും മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനെത്തുടര്‍ന്ന് അജേഷിനെ ഉപേക്ഷിച്ച്‌ സംഘം കടന്നു.

ഭയന്നുപോയ അജേഷ് സമീപത്തെ വാഴത്തോപ്പില്‍ ഒളിച്ചിരുന്നു. തെരുവുനായ്ക്കള്‍ ഇയാളെ ആക്രമിക്കാനെത്തിയതോടെയാണു നാട്ടുകാര്‍ വിവരം അറിയുന്നത്.വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചു. എന്നിട്ടും മതിയാകാത്ത ഓട്ടോ ഡ്രൈവര്‍മാര്‍ മുറിവേറ്റ ഭാഗങ്ങളില്‍ മുളക് തേച്ചു. മുഖത്ത് മര്‍ദിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളിച്ചു. രാവിലെ എട്ടോടെ തുടങ്ങിയ മര്‍ദനം ആറര മണിക്കൂര്‍ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. മൊബൈലും പണവും കണ്ടെടുക്കാന്‍ കഴിയാതായതോടെ അജേഷിനെ വീട്ടില്‍ ഉപേക്ഷിച്ച്‌ സംഘം മടങ്ങി.

നിരങ്ങി നീങ്ങിയാണ് അജേഷ് വാഴത്തോട്ടത്തിലെത്തിയത്. അതിനിടെ തെരുവുപട്ടികള്‍ കുരച്ചെത്തി. അങ്ങനെയാണ് അജേഷ് വാഴത്തോട്ടത്തില്‍ കിടക്കുന്ന കാര്യം നാട്ടുകാര്‍ അറിഞ്ഞത്. പൊലീസെത്തി അജേഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണു തിങ്കളാഴ്ച മരിച്ചത്.പണി പൂര്‍ത്തിയാകാത്ത ചെറിയ വീട്ടില്‍ ഒറ്റക്കായിരുന്നു അജേഷിന്റെ വാസം. വഴിയോരങ്ങളില്‍ നിന്നായിരുന്നു ഭക്ഷണമെന്നും നാട്ടുകാര്‍ പറഞ്ഞു. ചിലപ്പോഴെങ്കിലും മാനസികാസ്വാസ്്ഥ്യം കാട്ടിയിരുന്നുവെന്നും പ്രദേശവാസികള്‍. ഇതുവരെയും മോഷണ ആരോപണം ഈ യുവാവിനെതിരെ കേട്ടിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

ഈ ആരോപണത്തിന്റെ പേരില്‍ കൊടിയ മര്‍ദനമേറ്റ് അജേഷിന് ജീവന്‍ വെടിയേണ്ടി വന്ന സംഭവം നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കി.ണിതീരാത്ത ചെറിയ വീട്ടില്‍ അജേഷ് ഒറ്റയ്ക്കായിരുന്നു. വഴിയോരങ്ങളില്‍നിന്നായിരുന്നു ഭക്ഷണം. പകല്‍ അലഞ്ഞുനടക്കും. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ അജേഷിന്റെ നിലവിളി കേട്ടിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല. സംഭവത്തില്‍ മലപ്പുറം സ്വദേശി സജിമോന്‍ (35), ജിനേഷ് വര്‍ഗീസ് (28),ഷഹാബുദ്ദീന്‍ (43),അരുണ്‍ (29),സജന്‍ (33), റോബിന്‍സണ്‍ (39) എന്നിവരെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button