KeralaLatest NewsNews

സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന സ്വര്‍ണകള്ളക്കടത്തിനു പുറമെ കിലോകണക്കിന് വെള്ളിയും കടത്തുന്നു

സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന സ്വര്‍ണകള്ളക്കടത്തിനു പുറമെ കിലോകണക്കിന് വെള്ളിയും കടത്തുന്നു

കാസര്‍കോട്: സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന സ്വര്‍ണകള്ളക്കടത്തിനു പുറമെ കിലോകണക്കിന് വെള്ളിയും കടത്തുന്നു. രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 13 കിലോ വെള്ളി ആഭരണങ്ങളാണ് പിടികൂടിയത. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങള്‍ കണ്ടെത്തിയത്.

രാജസ്ഥാന്‍ സ്വദേശി തരുണ്‍ ടാമാണ് വെള്ളി ആഭരണങ്ങളുമായി പിടിയിലായത്. എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങള്‍. ബാംഗ്ലൂരില്‍ നിന്നും കാസര്‍ഗോട്ടെയും കണ്ണൂരിലേയും വില്‍പനകേന്ദ്രത്തിലെത്തിക്കാനായാണ് വെള്ളി ആഭരണങ്ങള്‍ കടത്തിയതെന്നാണ് സൂചന.

ചെറു കവറുകളിലായാണ് വെള്ളി ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പിടികൂടിയ ആഭരണങ്ങളും പ്രതി തരുണിനേയും എക്‌സൈസ് സംഘം ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി. വടക്കന്‍ കേരളത്തിലെ പല ജ്വല്ലറികളിലേക്കും നികുതി വെട്ടിച്ച് ആഭരണങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ അംഗമാണ് തരുണെന്നാണ് സൂചന. ഇയാള്‍ നേരത്തെ ഇത്തരത്തില്‍ സ്വര്‍ണ ആഭരണങ്ങളും കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button