തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ ജോലി സാദ്ധ്യത അടയുന്നു. അറബികൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് കടന്നുവന്നതാണ് മലയാളികളടക്കമുള്ള വിദേശികൾക്ക് അടിയായിരിക്കുന്നത്. ഇപ്പോൾ തന്നെ വലിയ തസ്തികകളിലെല്ലാം അറബികളാണ് വാഴുന്നത്. മുമ്പ് മലയാളികളടക്കം ജോലി ചെയ്തിരുന്ന തസ്തികകളിൽ അറബിത്തിളക്കമാണ്. അറബി വനിതകൾ കൂട്ടത്തോടെ ജോലിക്കെത്തിയതും മലയാളികൾക്ക് തിരിച്ചടിയായി.
55 വയസ് കഴിഞ്ഞവരെ പൂർണമായും ഒഴിവാക്കുന്ന സമീപനമാണ്. നേരത്തെ പ്രായത്തിനപ്പുറത്ത് മികവും പരിചയസമ്പത്തും കണക്കാക്കി മലയാളികളെ തുടരാൻ അനുവദിച്ചിരുന്നു. അബുദാബിയിലെ ദാസ് എെലന്റുപോലുള്ള സ്ഥലങ്ങളിൽ മുമ്പ് പുരുഷൻമാർ മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ അവിടെ അറബി വനിതകളും ജോലിക്കെത്തിയത് മലയാളികളടക്കമുള്ളവർക്ക് ഭീഷണിയായി. വിദേശരാജ്യങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയെത്തുന്ന അറബികൾ കീ പാേസ്റ്റുകളിലെല്ലാം വാഴുകയാണ്. മുമ്പ് അറബികൾ കാഴ്ചക്കാരായി നിന്ന തസ്തികകളിൽ അവർ എത്തിയതോടെ വലിയ ശമ്പളത്തിൽ ജോലി ചെയ്തു വന്ന മലയാളികളടക്കമുള്ളവർക്ക് ജോലി നഷ്ടപ്പെട്ടു.ഇവരിലധികം പേരും തിരിച്ച് മടങ്ങുകയാണ്.
സൗദി അറേബ്യൻ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം പതിൻമടങ്ങ് വർദ്ധിച്ചു. സൗദി പൗരന്മാരുടെ ഇടയിലെ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചതായി ജനറൽ അതോറിട്ടിഫോർ സ്റ്റാറ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മലയാളികൾ അടക്കമുള്ള രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 76 ശതമാനമാണ്. 130 ലക്ഷം തൊഴിലാളികളിൽ 31 ലക്ഷം പേരർ സ്വദേശികളാണ്. മുമ്പ് അങ്ങനെയല്ലായിരുന്നു. വിദേശ ആധിപത്യമായിരുന്നു. അതിനെയാണ് തച്ചുടച്ചിരിക്കുന്നത്
Post Your Comments