സിഡ്‌നി: ഓസ്‌ട്രേലിയയിൽ ചൂട് കനക്കുന്നു. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് 40.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയത്. താപനില 40.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ 2013 ജനുവരി ഏഴായിരുന്നു സമീപകാല ചരിത്രത്തില്‍ രാജ്യത്തെ ഏറ്റവും ചൂട് കൂടിയ ദിവസം. എന്നാല്‍ ഇന്നലെ രേഖപ്പെടുത്തിയ 40.9 ആ റെക്കോര്‍ഡ് മറികടന്നു.
ഈ ആഴ്ച രാജ്യം കനത്ത ചൂടിനെ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാവകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യം കനത്ത വരള്‍ച്ചയും കാട്ടുതീ പ്രശ്‌നങ്ങളും നേരിടുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. കഴിഞ്ഞ മാസം പടര്‍ന്നു പിടിച്ച കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പുതുതായി രൂപപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗമാണ് കനത്ത ചൂടിന് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. പണിയെല്ലാം കഴിഞ്ഞ് തലേന്ന് പുറത്തുവെച്ചിട്ടുപോയ പണി സാധനങ്ങള്‍ പിറ്റേന്ന് പകല്‍ വന്നു വീണ്ടുമെടുമെടുക്കുമ്പോഴാണ് ചില തോട്ടപ്പണിക്കാരുടെ കൈയ്ക്ക് പൊള്ളലേല്‍ക്കുന്നത്.
ബഹ്‌റൈനിൽ കഴിഞ്ഞ ജൂണിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇരുപത് ദിവസങ്ങളില്‍ 40.9 സെല്‍ഷ്യസായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ താപനില
Post Your Comments