ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ഈ ക്രെഡിറ്റ് കാര്‍ഡിന് ജനുവരി മുതല്‍ പലിശ കൂടും. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിന് ജനുവരി മുതല്‍ പലിശ കൂടുന്നു. ജനുവരി മുതല്‍ പുതുക്കിയ പലിശ നിരക്കാണ് കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാധകമാവുക. നിലവില്‍ സിറ്റി ബാങ്ക്്് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നാല് വ്യത്യസ്ത പലിശ നിരക്കുകളാണ് ബാധകമാവുന്നത്. 37.2 ശതമാനം 39 ശതമാനം, 40.8 ശതമാനം,42 ശതമാനം എന്നിങ്ങനെയാണ് നിലവിലെ നിരക്കുകള്‍. ജനുവരി മുതല്‍ യഥാക്രമം 42, 42, 42, 43.2 എന്നിങ്ങനെയായി പലിശ നിരക്കുകള്‍ വര്‍ധിക്കും.
പ്രൊമോഷന്റെ ഭാഗമായി കാര്‍ഡ് കൈപ്പറ്റിയവര്‍ക്കും പുതിയ നിരക്കുകളാവും ബാധകമാവുക. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ ശ്രദ്ധാപൂര്‍വ്വം നടത്തുക. ഡ്യൂ ഡേറ്റിന് മുമ്പ് ഔട്ട്സ്റ്റാന്‍ഡിങ് തുകയുടെ അഞ്ച് ശതമാനമെങ്കിലും അടച്ചിരിക്കുകയും വേണം. ഇത്തരം അടവുകളില്‍ വീഴ്ച വരുത്തിയാല്‍ ഭൂരിഭാഗം കാര്‍ഡുകളിലും 300 രൂപയോ അതിലധികമോ പിഴയൊടുക്കേണ്ടിയും വരും.
ഔട്ട് സ്റ്റാന്‍ഡിങ് കുടിശിക പൂര്‍ണമായും അടച്ചില്ലെങ്കില്‍ കാര്‍ഡിന് നല്‍കിയിട്ടുള്ള ‘പലിശരഹിത കാലം’ പാഴായതായി കണക്കാക്കും. ചില കാര്‍ഡുകളില്‍ ഇത് 51 ദിവസം വരെയാണ്. കാര്‍ഡിലുള്ള ഔട്ട്സ്റ്റാന്‍ഡിങ് തുക പൂര്‍ണമായി അടയ്ക്കാതെ നടത്തുന്ന പുതിയ വാങ്ങലുകള്‍ക്കും പലിശ രഹിത കാലം ഉണ്ടാവില്ല.
Post Your Comments