കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് നടത്തുന്ന ഹർത്താലിൽ വ്യാപക അക്രമം. ആലുവയിലും, വാളയാറിലും കെ എസ് ആർ ടി ബസുകൾക്കു നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കടത്തില്‍ കൂടത്തിനാല്‍ വടക്കേതില്‍ അനീഷ്, പറമ്പില്‍ ലബ്ബ വീട്ടില്‍ അന്‍ഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഹര്‍ത്താലിന് കടകള്‍ അടച്ച് സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് പന്തളം നഗരത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് അനീഷിനെ പന്തളം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മേല്‍ കോടതി അലക്ഷ്യ കുറ്റം ചുമത്തി പോലീസ് കേസും എടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെ സുരക്ഷ കണക്കിലെടുത്താണ് അന്‍ഷാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ നിലവില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പന്തളത്തെ വിശാല്‍ വധക്കേസിലെ പ്രതിയാണ് അന്‍ഷാദ്.
അതേസമയം, സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
ALSO READ: കടകള്‍ അടപ്പിക്കാന്‍ ശ്രമം: രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍
ഹര്‍ത്താല്‍ അനുകൂലികള്‍ ഇതിന് തയാറാകാതിരുന്നതോടെ യാതൊരു വിധ അക്രമ ശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ തടയരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംയുക്ത സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
Post Your Comments