ബംഗളൂരു: ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ കൊടുംഭീകരന്‍ എന്‍ഐഎ പിടിയിൽ. ജെഎംബി ബെംഗളൂരു മൊഡ്യൂള്‍ കേസില്‍ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകരന്‍ മൊസറഫ് ഹുസൈനെ ആണ് എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ തിങ്കളാഴ്ചയാണ് ഹുസൈനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
അതേസമയം, ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ സഹ്രാൻ ഹാഷിമുമായി പ്രതികൾ ആശയ വിനിമയം നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇവർ ഭീകര സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും കുറ്റപത്രം പറയുന്നു.
ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീൻ, ഷേക് ഹിദായത്തുള്ള എന്നിവർക്കെതിരായ കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. ഇവർക്ക് ശ്രീലങ്കൻ സ്ഫോടനക്കേസിലെ പ്രതികളുമായി നേരിട്ടും ആശയപരമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമുമായി പ്രതികൾക്ക് സൗഹൃദമുണ്ടായിരുന്നു. മുദ്രവച്ച കവറിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് വ്യാഴാഴ്ച പരിഗണിക്കും. എഫ്‌ഐആറിൽ മലയാളികൾ ഉൾപ്പെടെ 12 പ്രതികളാണുള്ളത്. എന്നാൽ 2 പേർക്കെതിരെ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments