YouthLatest NewsNewsInternationalMobile PhoneBusinessLife StyleTechnology

സ്നാപ് ഡ്രാഗൺ 730G, 64 എംപി ക്യാമറ, 30 വാട്ട് ഫാസ്റ്റ് ചാർജർ, എത്തുന്നു റിയൽമി എക്സ് 2

കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയില്‍ പുതിയ ഫോൺ അവതരിപ്പിച്ച് റിയൽമി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാവായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന ബ്രാൻഡാണ് റിയൽമി. കമ്പനി പുറത്തിറക്കിയ എല്ലാ മോഡലുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിയൽമി എക്ല് 2 എന്ന് പേരിട്ടിരിക്കുന്ന ഫോണിന് അടിസ്ഥാന വില 16,999 ആണ്. 4 ജിബി റാം 64 ജിബി സ്റ്റോറേജുള്ള മോഡലാണ് ഈ വിലയ്ക്ക് ലഭിക്കുക. നേരത്തെ പുറത്തിറക്കിയ എക്സ്ടിയുടെ പുതുക്കിയ പതിപ്പാണ് എക്സ് 2. 4000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യാൻ 30 വാട്ടിന്‍റെ അതിവേഗ ചാർജറാണ് ഫോണിനൊപ്പം ലഭിക്കുക. പൂജ്യത്തിൽ നിന്നും 64 ശതമാനത്തിലേയ്കക്ക് 30 മിനിട്ട് കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഔദ്യോഗിക വിൽപ്പന ഡിസംബർ 20 ന് ഉച്ചയ്ക്ക് 12 മുതൽ നടക്കും. റിയൽ‌മി എക്സ് 2 ഉപഭോക്താക്കൾ‌ക്ക് റിയൽ‌മി.കോം അല്ലെങ്കിൽ‌ ഫ്ലിപ്കാർട്ടിൽ‌ നിന്നും വാങ്ങാം.

6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള റിയൽമി എക്സ് 2 സ്മാർട് ഫോണിന് ഗെയിമിങ് ഓറിയന്റഡ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസറിൽ പ്രവർത്തിക്കുന്നു. മൂന്ന് വ്യത്യസ്ത സ്റ്റോറേജ്, മെമ്മറി ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനു പുറമേ, 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നു. റിയൽമി എക്സ് 2 ൽ ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 6.1 ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവയുൾപ്പെടെ നാല് പിൻ ക്യാമറകളാണ് റിയൽമി എക്സ് 2ൽ വരുന്നത്. മുൻവശത്ത് സെൽഫികൾക്കായി 32 എംപി ക്യാമറയും ഉണ്ട്. റിയൽ‌മി എക്സ് 2 മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് വരുന്നത് – 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, യഥാക്രമം 16,999, 18,999, 19,999 എന്നിങ്ങനെയാണ് വില. പേൾ ഗ്രീൻ, പേൾ ബ്ലൂ, പേൾ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലും സ്മാർട് ഫോൺ ലഭ്യമാകും. എന്നാൽ 5G സൗകര്യം ഇല്ല എന്നത് നിരാശപ്പെടുത്തുന്നു. പ്രവർത്തനത്തിന്‍റെ ആദ്യ വർഷത്തിൽ 1.5 കോടി ഹാൻഡ് സെറ്റുകളാണ് റിയൽമി വിറ്റഴിച്ചത്. അടുത്ത വർഷം വിൽപന ഇരട്ടിയാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button