ചെന്നൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. ഡി.എം.കെ നേതാവും തൂത്തുകുടി എം.പിയുമായ കനിമൊഴിയുടെ നേതൃത്വത്തിലാണ് ചെന്നൈയിലും ചെപോക്കിലും പ്രതിഷേധം നടന്നത്. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമങ്ങള്‍ ഡി.എം.കെ അംഗീകരിക്കില്ലെന്നും നിയമഭേദഗതിയില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ ഉള്‍പ്പെടുത്താതിരുന്നത് വിവേചനമാണെന്നും കനിമൊഴി പറഞ്ഞു.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംസ്ഥാനത്തെ ഭരണകക്ഷി എ.ഐ.എ.ഡി.എം.കെ രാജ്യത്തിന് തന്നെ നാണക്കേടാണ്. മതത്തിന്റെ പേരില്‍ നിയമത്തിലുള്ള വേര്‍തിരിവുകള്‍ അംഗീകരിക്കാനാകില്ല. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താൻ അനുവദിക്കില്ലെന്നും കനിമൊഴി പറയുകയുണ്ടായി. ചെപോക്കില്‍ നടന്ന പ്രകടനത്തിന് ഡി.എം.കെ എം.പി ദയാനിധി മാരനാണ് നേതൃത്വം നല്‍കിയത്. പ്രതിഷേധ റാലികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങൾ അണിനിരന്നിരുന്നു.
Post Your Comments