ന്യൂഡല്‍ഹി: ലോകസഭാ സീറ്റ് നിലവിലുള്ള 543-ല്‍ നിന്ന് ആയിരമായി ഉയര്‍ത്തണമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ലോകസഭയിലെ പോലെ രാജ്യസഭയിലും അംഗങ്ങളേയും വര്‍ധിപ്പിക്കണമെന്ന് പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് വാജ്‌പേയി സ്മാരക പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.കൂടാതെ നിയമസഭയെ പവിത്രമായി മാനിക്കാത്ത എംപിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.
എല്ലാവരേയും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിച്ച നേതാവാണ് വാജ്‌പേയി എന്നും പ്രണാബ് പറഞ്ഞു. തന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് വാജ്‌പേയിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1971-ലെ സെന്‍സസ് പ്രകാരം 1977-ലാണ് ഏറ്റവും ഒടുവില്‍ ലോകസഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. 55 കോടിയായിരുന്നു അന്നത്തെ ജനസംഖ്യ. അന്നത്തെ ജനസംഖ്യയുടെ ഇരട്ടിയോളമാണ് നിലവില്‍ ഉള്ളത്. അതുകൊണ്ടു തന്നെ ലോകസഭ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതാണെന്ന് പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.
16 ലക്ഷം മുതല്‍ 18 ലക്ഷം വരെ ആളുകളെയാണ് ഒരു ലോകസഭാംഗം പ്രതിനിധീകരിക്കുന്നത്. ഒരു പ്രതിനിധിക്ക് ഇത്രയും ജനങ്ങളുമായി എങ്ങനെ ബന്ധം പുലര്‍ത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. ഒരു പുനര്‍ചിന്ത ആവശ്യമാണെന്നും പ്രണാബ് മുഖര്‍ജി സൂചിപ്പിച്ചു. ലോകസഭാംഗങ്ങളുടെ എണ്ണം ആയിരമായി ഉയര്‍ത്തിയാല്‍ സെന്‍ട്രല്‍ ഹാള്‍ ലോവര്‍ ഹൗസാക്കി മാറ്റാനും, രാജ്യസഭയെ ലോകസഭയിലേക്ക് മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഒടുവില്‍, ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയത് 1977ലാണ്. 1971ലെ സെന്‍സസിനെ അടിസ്ഥാനപ്പെടുത്തി യായിരുന്നു അത്. 55 കോടിയായിരുന്നു അന്ന് രാജ്യത്തെ ജനസംഖ്യ. എന്നാല്‍ നിലവില്‍ അന്നത്തെക്കാള്‍ ഇരട്ടിയിലധികം ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം പാര്‍ലമെന്റിലെ വനിതകളുടെ അഭാവം ഒരു വലിയ പോരായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments