റവയും ഉരുളക്കിഴങ്ങും ചേര്‍ത്ത് ഒരു ക്രിസ്പി സ്‌നാക്ക് തയാറാക്കാം. കുഴിയുള്ള ഒരു പാനില്‍ അരക്കപ്പ് റവ ഒരു കപ്പ് വെള്ളം ചേര്‍ത്തു വേവിച്ചെടുക്കണം. വെള്ളം തിളയ്ക്കുമ്പോള്‍ അല്‍പാല്‍പമായി റവ ഇട്ടുകൊടുക്കണം. ഉപ്പുമാവുണ്ടാക്കുന്നതുപോലെ കട്ടയാകാതെ നന്നായി ഇളക്കണം.
ചെറുതീയില്‍ വെള്ളം വറ്റിച്ചെടുക്കുകയാണു വേണ്ടത്. റവ വെന്ത്, വെള്ളം വറ്റി, മാവു കുഴച്ചെടുത്ത പരുവമാകുമ്പോള്‍ വാങ്ങിവയ്ക്കാം. ഇതു തണുപ്പിച്ചെടുക്കണം. 4 ഇടത്തരം ഉരുളക്കിഴങ്ങ് പുഴുങ്ങിയതു തൊലികളഞ്ഞ് വേവിച്ചുവച്ച റവയിലേക്കു ചേര്‍ത്തു നന്നായി ഉടച്ച് ചേര്‍ക്കണം. കട്ടകളുണ്ടാകരുത്. ഇതിലേക്ക് രണ്ടു പച്ചമുളക് അരിഞ്ഞത്, മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്തു കുഴച്ച് ഉരുളകളാക്കാം. ഫിംഗര്‍ രൂപത്തില്‍ വേണമെങ്കില്‍ അങ്ങനെയുമാകാം. എണ്ണ കൈയില്‍ പുരട്ടിയാല്‍ ഒട്ടിപ്പിടിക്കില്ല. വറുക്കാന്‍ വെളിച്ചെണ്ണയോ സണ്‍ഫ്‌ലവര്‍ ഓയിലോ ഉപയോഗിക്കാം.
Post Your Comments