Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaTechnology

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ്, ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി

ബെംഗളൂരു : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ്, ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. . ബെംഗലൂരുവിൽ ഭരതി നഗറിൽ താമസിക്കുന്ന ബിസിനസുകാരന്‍റെ ഭാര്യക്കാണ് പലപ്പോഴായി പത്തു ദിവസത്തിനുള്ളിൽ 11 ലക്ഷം രൂപ നഷ്ടമായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് തന്‍റെ പേര് ഡാനിയേൽ എന്നാണെന്നും ലണ്ടനിലാണ് താമസമെന്നുമാണ് പറഞ്ഞത്. ദിവസങ്ങൾക്കുളളിൽ നല്ല സുഹൃത്തുക്കളായെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

Also read : ഐപിഎസ് ലഭിച്ചപ്പോൾ ഭാര്യ അത്ര പോരാ, പരാതി കൊടുത്ത് ഭാര്യ, അവസാനം ഐപിഎസ് ട്രെയിനിക്ക് സസ്പെന്‍ഷൻ

ഡയറക്ട് എക്സ്പ്രസ് ഡെലിവറി കമ്പനി വഴി 62000 പൗണ്ട് വിലവരുന്ന ആഭരണം അയക്കാമെന്ന് ഡാനിയേൽ പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് ഓഫീസർ എന്നു പരിചയപ്പെടുത്തി ഒരാൾ വിളിച്ച് തനിക്കുള്ള ഗിഫ്റ്റ് ബോക്സ് എത്തിയിട്ടുണ്ടെന്നും ഉടൻ 55000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് ഭർത്താവിന്‍റെ അക്കൗണ്ടിൽ നിന്നും പണം അയച്ചു. അടുത്ത ദിവസം ഡാനിയൽ വീണ്ടും വിളിച്ച് 2,25000 രൂപ അയക്കാൻ പറഞ്ഞു. കൂടാതെ മറ്റൊരു ദിവസം ഗിഫ്റ്റ് 17 കിലോഗ്രാമിൽ കൂടുതലുള്ളതിനാൽ 5,50000 രൂപ കൂടി അയക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് ഓഫീസർ എന്നു പറഞ്ഞു വിളിച്ചയാൾ അറിയിച്ചു.

രണ്ടു തവണയും പണം അയച്ചതായും വീണ്ടും ഡാനിയൽ വിളിച്ച് 12 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോനിയത്. പിന്നീട് വിളിച്ചപ്പോൾ ഡാനിയലിന്‍റെ നമ്പർ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തുവെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button