Latest NewsNewsCarsAutomobile

രണ്ട് പതിറ്റാണ്ടിന് ശേഷം പുതിയ ലോഗോ അവതരിപ്പിച്ച് കിയ

രണ്ട് പതിറ്റാണ്ടിന് ശേഷം പുതിയ ലോഗോ അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ കിയ. 2D ഡിസൈനില്‍ ചുവപ്പ്, കറുപ്പ് നിങ്ങളിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിസൈനിങ്ങ് പൂര്‍ത്തിയാക്കിയ ലോഗോ നവംബര്‍ 26ന് കൊറിയയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നാണ്‌ കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

kia new logo

അംഗീകാരം ലഭിച്ചാല്‍ 2020-ഓടെ കിയ വാഹനങ്ങളില്‍ പുതിയ ലോഗോ ഇടം നേടും. അതേസമയം ഈ വർഷം സെൽറ്റോസ് എസ്.യു.വിയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കിയ അടുത്ത വർഷം ഇൻഡിയിലെത്തിക്കുന്ന വാഹനങ്ങളിൽ പുതിയ ലോഗോ ഉൾപ്പെടുത്തും. നിലവിലെ കമ്പനി ലോഗോ 1984 മുതലാണ് ഉപയോഗിച്ച് തുടങ്ങിയത്. മുൻപുണ്ടായിരുന്ന ലോഗോയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി അക്ഷരങ്ങള്‍ ചേര്‍ത്തെഴുതിരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Also read : ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട് ഫോൺ; ഇന്ത്യൻ വിപണി പിടിക്കാൻ മോട്ടറോള റേസര്‍ ഉടൻ എത്തും

നേരത്തെ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ ലോഗോ അവതരിപ്പിച്ചിരുന്നു. ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയാണ് ഏറ്റവുമൊടുവില്‍ പുതിയ ലോഗോ വാഹനങ്ങളിൽ ഉൾപ്പെടുത്തിയത്. 2016-ലാണ് പുതിയ ലോഗോ സ്‌കോഡ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button