ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയായിരുന്ന ഗലി ബോയ് പുറത്ത്. ഓസ്‌കര്‍ അവാര്‍ഡിന് പരിഗണിക്കുന്ന മികച്ച വിദേശ സിനിമകളുടെ പട്ടികയില്‍ നിന്നാണ് ഗലി ബോയ് ഒഴിവാക്കപ്പെട്ടത്. രണ്‍വീര്‍ സിങും ആലിയ ഭട്ടുമാണ് സിനിമയില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വിവിധ വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികയില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഒഫീഷ്യല്‍ എന്‍ട്രിയായി ഗലിബോയ് പരിഗണിക്കപ്പെട്ടിരുന്നു. ഓസ്‌കാര്‍ അവസാനപ്പട്ടിക 2020 ജനുവരി 13 ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 9 നാണ് ഹോളിവുഡ് & ഹൈലാന്‍ഡ് സെന്ററില്‍ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് നടക്കുന്നത്.
സായാ അക്തറാണ് ചിത്രം സംവിധാനം ചെയ്ത ചിത്രം ധാരാവി തെരുവില്‍ താമസിക്കുന്ന മുറാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതം പറയുന്നു. തെരുവില്‍ നിന്ന് ഇച്ഛാശക്തി കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്ത് സംഗീത ലോകത്തേക്ക് കാലെടുത്തു വെക്കുന്ന മുറാദിന്റെ സ്വപ്നം, ആഗ്രഹങ്ങള്‍, ജീവിതസാഹചര്യം, പ്രണയം, അവസാനം വിജയം – അതാണ് സിനിമ കാണിച്ചു തരുന്നത്. ഹിപ് ഹോപ്പ് ആര്‍ട്ടിസ്റ്റ് ആവുക തന്റെ സ്വപ്നം തിരിച്ചറിയുകയും അതിലേക്കുള്ള പ്രചോദനാത്മകമായ പ്രയാണവും രണ്‍വീര്‍ സിംഗിന്റെ അഭിനയ മികവിലൂടെ കാണാം. സഫീന എന്ന മെഡിക്കല്‍ സ്റ്റുഡന്റിന്റെ വേഷമാണ് ആലിയ ഭട്ട് അവതരിപ്പിച്ചിരിക്കുന്നത്. പരമ്പാരാഗത മുസ്ലിം കുടുംബത്തില്‍ നിന്നുള്ള സഫീനയും, മുറാദും തമ്മിലുള്ള അഗാധവും നിഷ്‌കളങ്കവുമായ പ്രണയം കൂടി വരച്ചു കാണിക്കുന്നു സിനിമ.
ദ പെയിന്റഡ് ബേര്‍ഡ്(ചെക്ക് റിപ്പബ്ലിക്), ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ്(എസ്റ്റോണിയ), ലെസ് മിസറബിള്‍സ്(ഫ്രാന്‍സ്), ദോസ് ഹൂ റിമെയ്ന്‍ഡ്(ഹംഗറി), ഹണി ലാന്‍ഡ്(നോര്‍ത്ത് മാസിഡോണിയല്‍), കോര്‍പസ് ക്രിസ്റ്റി(പോളണ്ട്), ബീന്‍പോള്‍(റഷ്യ), അറ്റ്‌ലാന്റിക്‌സ്(സെനഗള്‍), പാരസൈറ്റ്(സൗത്ത് കൊറിയ), പെയ്ന്‍ ആന്‍ഡ് ഗ്ലോറി(സ്‌പെയ്ന്‍) എന്നിവയാണ് 92-മത് ഓസ്‌കര്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ച ചിത്രങ്ങള്‍.
Post Your Comments