Latest NewsIndiaNews

തിരിച്ചടിച്ചു; ജാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ സോണിയ ഗാന്ധി മുതല കണ്ണീര്‍ ഒഴുക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ജാമിയ സര്‍വ്വകലാശാലയുടെ വിഷയത്തില്‍ സോണിയ ഗാന്ധി മുതല കണ്ണീര്‍ ഒഴുക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്‍. രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് സോണിയയുടെ മുതല കണ്ണീര്‍. മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം പ്രഖാപിച്ചുവെന്ന സോണിയയുടെ പ്രസ്താവനയ്‌ക്കെതിരെ കനത്ത തിരിച്ചടിയാണ് നിർമ്മല നൽകിയത്.

സര്‍ക്കാരിനെതിരെ സോണിയയുടെ പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമായി പോയെന്ന് മന്ത്രി കുറ്റപ്പെടുത്തി. കൂടാതെ സിഖ് വിരുദ്ധ കലാപത്തിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നടപടിയെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണ സമയത്ത് ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ തിഹാര്‍ ജയിലില്‍ അടച്ചത് മറന്നുപോയോയെന്നും ധനകാര്യ മന്ത്രി ചോദിച്ചു. അക്കാലത്ത് വിദ്യാര്‍ത്ഥികളെ തല്ലി ചതയ്ക്കാന്‍ സര്‍വ്വകലാശാലയില്‍ പ്രവേശിച്ചിരുന്നു. സര്‍വകലാശാല ഒരു അധ്യായന വര്‍ഷം മുഴുവന്‍ അടച്ചിടേണ്ടി വന്നു.

2003-ല്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കൂടുതല്‍ ഉദാരത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ പോലീസ് നടത്തിയ നടപടിയിലാണ് സോണിയാ ഗാന്ധിയുടെ പരാമര്‍ശം. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് സോണിയ ഉയര്‍ത്തിയത്.

ALSO READ: പൗരത്വനിയമം നടപ്പാക്കുന്നതിലുള്ള തീരുമാനം സുപ്രീംകോടതിവിധിക്ക്‌ ശേഷമെന്ന് ഉദ്ധവ്

അതേസമയം, ജാമിയ സര്‍വ്വകലാശാലയില്‍ മാവോയിസ്റ്റ് ഭീകരരും ജിഹാദികളും വിഘടനവാദികളും സമരത്തിന്റെ ഭാഗമായതില്‍ വളരെയധികം ആശങ്കയുണ്ട്. ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ജാമിയയിലേത് കേവലം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമല്ല മറിച്ച് ചില രാജ്യവിരുദ്ധ ശക്തികള്‍ ഇവരെ കരുവാക്കുകയാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button