കൊച്ചി : പൗരത്വ ഭേദഗതിയില്‍ പ്രതികരണവുമായി നടൻ മമ്മൂട്ടി. ‘ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ എല്ലാ പരിഗണനകള്‍ക്ക് അതീതമായി നമ്മള്‍ ഉയര്‍ന്നാലെ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഉന്നതിയുണ്ടാകൂവെന്നും ആ ഒരുമയെ തകര്‍ക്കുന്ന എന്തും നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി പറഞ്ഞു.
https://www.facebook.com/Mammootty/posts/10157905564217774
പൗരത്വ ഭേദഗതിയിൽ കലാ-സാംസ്കാരിക മേഖലയില്‍ നിന്ന് വ്യാപക പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിലെ വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ പിന്തുണയറിയിച്ച് അമലപോൾ രംഗത്തെത്തിയിരുന്നു. പ്രതിതിഷേധിച്ച വിദ്യാര്‍ഥികളില്‍ ഒരു വിദ്യാര്‍ഥിനി പൊലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രത്തിന്റെ സൂചനാചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ആക്കിയായിരുന്നു അമലപോളിന്റെ പ്രതികരണം.
മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പങ്കുവെച്ച വിഡിയോ റീട്വീറ്റ് ചെയ്ത് ‘ജാമിയ ആന്‍ഡ് അലിഗഡ്. തീവ്രവാദം എന്നാണ് നടി പാര്‍വതി തിരുവോത്ത് പൊലീസ് അതിക്രമത്തിനെതിരെ പ്രതികരിച്ചത്. നേരത്തെ പൗരത്വ ബില്ലിനെതിരെയും പാര്‍വതി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത് എന്നായിരുന്നു പാർവതി പറഞ്ഞത്. കൂടാതെ ഡൽഹി ജാമിയ മില്ലിയ ഇസ്‍ലാമിയ സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയ മലയാള സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു.
Post Your Comments