Latest NewsIndiaNews

തിരക്കേറിയ റോഡില്‍ കാറോടിച്ച് പത്തുവയസുകാരന്‍; വീഡിയോ വൈറല്‍, നടപടിയുമായി പോലീസ്

ഹൈദരാബാദ്•ഹൈദരാബാദില്‍ 10 വയസുള്ള ഒരു ആൺകുട്ടി തിരക്കേറിയ റോഡിൽ കാർ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ സാഹസം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ 10 വയസുകാരന്‍ ഒരു ഒരു വെള്ളി മാരുതി ആൾട്ടോ ഓടിച്ചു പോകുന്നതായാണ് ഉള്ളത്.

സംഭവത്തില്‍ കർശന നടപടിയെടുക്കാൻ ട്രാഫിക് പോലീസുകാരെ മെന്‍ഷന്‍ ചെയ്ത അടിക്കുറിപ്പിനൊപ്പം ഡിസംബർ 8 ന് ടൈഗർ നീലേഷ് എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പുറത്തുവിട്ടത്.

ട്വീറ്റ് ഇങ്ങനെ: ‘വിഡ്ഢിത്തം അല്ലെങ്കിൽ മനപൂർവമായ അശ്രദ്ധ. എങ്ങനെയാണ് ആളുകള്‍ ചുറ്റുമുള്ള മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നത്. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ 10 വയസ് പ്രായമുള്ള കുട്ടിയാണ് കാർ ഓടിക്കുന്നത്.’

വീഡിയോ ശ്രദ്ധയില്‍ പെട്ട ഹൈദരാബാദിലെ കുഷൈഗുഡ മേഖലയിൽ നിന്നുള്ള ട്രാഫിക് പോലീസ് വാഹനത്തിനെതിരെ 2,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

https://twitter.com/TigerNeelesh/status/1204054986008588288

shortlink

Related Articles

Post Your Comments

Related Articles


Back to top button