Latest NewsNewsIndia

പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ധാ​ർ​മി​ക​ത​യ്ക്കു ചേ​ർ​ന്ന​ത​ല്ല : പ്ര​ധാ​ന​മ​ന്ത്രി

ന്യൂ ഡൽഹി : പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തും ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ ധാ​ർ​മി​ക​ത​യ്ക്കു ചേ​ർ​ന്ന​തല്ലെന്നു പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​മാ​കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​നി​വാ​ര്യ ഘ​ട​ക​ങ്ങ​ളാ​ണ് സം​വാ​ദ​വും ച​ർ​ച്ച​യും വി​യോ​ജി​പ്പും. എന്നാല്‍ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. അത് ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണ്. സ്ഥാപിത താല്പര്യക്കാർ സമൂഹത്തെ വിഭജിക്കാനും അസ്വസ്ഥതയുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also read : ‘ എന്റെ കൂട്ടുകാരെ തൊടുന്നോടാ ‘ എന്ന് അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തിനിന്ന് ചോദിക്കുന്നവള്‍, അയിഷ അഭിമാനമാണ്’ ഡോ. നെല്‍സന്റെ കുറിപ്പ്

ഒരു മതത്തെയും നിയമഭേദഗതി ബാധിക്കില്ല. ഇരുസഭകളും വലിയ പിന്തുണയോടെയാണ് ഭേദഗതി പാസാക്കിയത്. ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള സാഹോദര്യത്തിന്‍റേയും സഹിഷ്ണുതയുടെയും പ്രതീകമാണ് ഭേദദഗതി. നാ​മെ​ല്ലാ​വ​രും ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​നും ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ശാ​ക്തീ​ക​ര​ണ​ത്തി​നും പ്ര​ത്യേ​കി​ച്ച് ദ​രി​ദ്ര​ർ​ക്കും താ​ഴേ​ത്ത​ട്ടി​ൽ ഉ​ള്ള​വ​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​മാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്നതെന്ന് അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button