Latest NewsKeralaIndia

സ്ത്രീകളടക്കമുള്ള വാട്​സ്​ആപ്പ്​​ ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രം; സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി

കഴിഞ്ഞദിവസം ചേര്‍ന്ന ചാരുംമൂട് ഏരിയ കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്.

ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്സ്​ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്​റ്റു ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല കമ്മിറ്റി അംഗം, ആശ വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. ശശികുമാറിനെയാണ്​ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്​.

മൂന്നുമാസത്തേക്കാണ് സസ്​പെന്‍ഷന്‍. നിലവില്‍ സിപിഎം ഏരിയ സെക്രട്ടറിയായ എം.എ. അലിയാര്‍ സ്ഥാനം ഒഴിയാനും ഈ സ്ഥാനത്തേക്ക് ശശികുമാറിനെ കൊണ്ടുവരാനും നേര​ത്തെ ധാരണ ആയിരുന്നു. ഇതിന്​ പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമുണ്ടായത്.കഴിഞ്ഞദിവസം ചേര്‍ന്ന ചാരുംമൂട് ഏരിയ കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്.

മമത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം ഭരണഘടനാവിരുദ്ധം, സംഘർഷത്തിന് കാരണം അത്: ഗവർണ്ണർ

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്സ്​ആപ്പ് ഗ്രൂപ്പില്‍ ശശികുമാര്‍ ചിത്രം പോസ്​റ്റ്​ ചെയ്തത്. നേതാവിനെ രക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന്​ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button