തിരുവനന്തപുരം: ഡാമുകളിൽ വെള്ളമുണ്ടായിട്ടും വീണ്ടും വൈദ്യുതനിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഡാമുകളില്‍ 80 ശതമാനത്തിലധികം വെള്ളമാണുള്ളത്. ഇത് ഉയോഗിച്ച് കുറഞ്ഞത് 3231 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. അതായത് അടുത്ത എട്ടു മാസം തടസമില്ലാതെ ജലവൈദ്യുതി ഉത്പാദിപ്പിക്കാനാകും. എങ്കിലും വൈദ്യുതനിരക്ക് വർധിപ്പിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
Read also: നിങ്ങളിൽ എത്ര പേർക്ക് അറിയാം KSEB ബില്ലിൽ കാണിക്കുന്ന ‘യൂണിറ്റ്’ എന്താണെന്ന് ?
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കൂടിയനിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ പേരില്‍ ജനുവരി മുതല്‍ യൂണിറ്റിന് 13 പൈസ സര്‍ചാര്‍ജ് പിരിക്കണമെന്നും, തുടര്‍ന്നുള്ള മൂന്നു മാസത്തെ അധികച്ചെലവ് നേരിടാന്‍ യൂണിറ്റിന് 10 പൈസ കൂടി സര്‍ചാര്‍ജ് പിരിക്കണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് സംസ്ഥാന റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ പുതുവര്‍ഷം മുതല്‍ യൂണിറ്റിന് 13 പൈസ നിരക്കില്‍ കൂടുതല്‍ വൈദ്യുതി ചാര്ജ്നല്കേണ്ടിവരും.
Post Your Comments