Latest NewsKeralaNews

അനുമതിയില്ലാതെ എസ്ഡിപിഐ അടക്കമുള്ള ചില സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ നേരിടാന്‍ പൊലീസ് സജ്ജം : സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

എറണാകുളം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ അനുമതിയില്ലാതെ ചില സംഘടനകള്‍ നാളെ നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിനെ നേരിടാന്‍ പൊലീസ് സജ്ജമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ക്രമസമാധാനം പുലര്‍ത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡീന്‍ കുര്യാക്കോട് അടക്കം ചിലരുടെ കോടതിഅലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോളാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുന്‍പ് അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് നില്‍നില്‍ക്കെ അത്തരം അനുമതികള്‍ നേടാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Read Also : പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ : തങ്ങളുടെ നിലപാട് അറിയിച്ച് ബസ് ഉടമകള്‍

എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി എസ് പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ് ഐ ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി എച്ച് ആര്‍ എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അന്നേ ദിവസം തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയും ബസുകള്‍ പതിവ് പോലെ സര്‍വീസ് നടത്തുമെന്നും സ്വകാര്യ ബസ് ഉടമകളും അറിയിച്ചിട്ടുണ്ട്.

അതിനിടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുള്ള പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസും രംഗത്തെത്തി. 17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാളെ ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്യുന്നവരായിരിക്കും നാളെ ഉണ്ടാവുന്ന എല്ലാ നഷ്ടങ്ങളുടേയും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button