പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം കനക്കുകയാണ്. പൊലീസിന്റെ ലാത്തിചാര്‍ജില്‍ നിന്നും മാധ്യമ പ്രവര്‍ത്തകനെ രക്ഷപെടുത്തിയ നാല് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഒരാളാണ് കോഴിക്കോടുകാരിയായ ലദീദ. സമരം തുടങ്ങിയിട്ടേയുള്ളു, കൂടിപ്പോയാല്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് ലദീദ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പെണ്‍കുട്ടിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മകളെ ഓര്‍ത്ത് അഭിമാനിക്കുന്നതായാണ് ലദീദയുടെ പിതാവ് പറഞ്ഞത്. പിതാവ് അയച്ച സന്ദേശവും പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
പോസ്റ്റിന്റെ പൂർണരൂപം
ഫോണിൽ ഒരുപാട് പേര് വിളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇവിടത്തെ അവസ്ഥ കാരണം പ്രിയപ്പെട്ടവരോട് പോലും ഫോണിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.പല മാധ്യമങ്ങളും ലൈവിൽ കിട്ടാൻ ശ്രമിച്ചു. ഫോൺ നെറ്റ്‌വർക്ക് അടക്കം തടസ്സപ്പെട്ട സ്ഥിതിയായിരുന്നു. ഒരുപാട് അക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടെയുള്ള പലരും ക്രൂരമായി തന്നെ മർദിക്കപ്പെട്ടു. ഹോസ്പിറ്റലിൽ നിന്നും പലരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എല്ലാർക്കും ശാരീരിക വേദനയും മറ്റു പ്രയാസങ്ങളും ധാരാളമുണ്ട്. എന്നാൽ ഈ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത വേദനയൊന്നും അനുഭവിപ്പിക്കുന്നില്ല.സമരം ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ..വരും ദിവസങ്ങളിൽ ഇൻഷാ അല്ലഹ് നമുക്ക് വീണ്ടും ഏറ്റുമുട്ടാം.കൂടിപ്പോയാൽ നമ്മുടെ ജീവൻ നഷ്ടപ്പെടും. എന്നാൽ അത് ഞങ്ങൾ പണ്ടേ പടച്ചോന് വേണ്ടി സമർപ്പിച്ചതാണ്.എല്ലാരുടെയും പ്രാർത്ഥനയും പിന്തുണയും വേണം.കൂടെ നിൽക്കുന്ന എല്ലാവരോടും സ്നേഹം.
(ഇത് പോലെയുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാർത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോർത്ത ഭയക്കാൻ…)
https://www.facebook.com/photo.php?fbid=2454473084806979&set=a.1503706833216947&type=3
Post Your Comments