Latest NewsKeralaNews

പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കൊച്ചി:പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം.

കുസാറ്റിന്റെ പ്രധാന കവാടത്തിനു മുന്നില്‍ പ്രകടനമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.ഇതിനിടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു വഴിയിലൂടെ ഗവര്‍ണറെ പോലീസ് സര്‍വകലാശാലയിലെത്തിക്കുകയായിരുന്നു.തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് നീങ്ങരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വാദങ്ങള്‍ തന്നെ നേരില്‍ക്കണ്ട് പറയാം. അക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യാം.എന്നാല്‍ രാജ്ഭവന്റെ പരിസരം ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ വേദിയാകുകയാണ് ചെയ്തത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്ബോഴാണ് പൊലീസിന് ഇടപെടേണ്ടി വരുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗം ആരംഭിച്ചു. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് യോഗം നടക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button