ന്യൂഡല്‍ഹി: അയോധ്യ റെയില്‍വേ സ്റ്റേഷന്‍ രാമക്ഷേത്ര മാതൃകയില്‍ പുനര്‍നിര്‍മിക്കും. ഉത്തര റെയില്‍വേയുടെ ലക്‌നൗ ഡിവിഷന്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കി. 80 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. മൂന്ന് പ്ലാറ്റ്‌ഫോമുകളെ ബന്ധിച്ച് 6 മീറ്റര്‍ വീതിയുള്ള 2 നടപ്പാലങ്ങള്‍ നിര്‍മിക്കും.2020 ഓടെ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയാകും.
രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചിരുന്നു. അയോധ്യയില്‍ ഉടന്‍ തന്നെ ക്ഷേത്രം നിര്‍മ്മിക്കുവെന്നും സമൂഹം നല്‍കുന്നസംഭാവനകളിലൂടെയാണ് ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നവംബര്‍ 9നാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ ഭൂമി വിട്ടുനല്‍കാനും ഉത്തരവായി.
Post Your Comments