Latest NewsKeralaNews

ഹര്‍ത്താലിനെ പിന്തുണയ്ക്കിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വര്‍ഗീയ സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ബിജെപി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍ പേരാട്ടത്തില്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സംസ്ഥാനത്ത് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കും. കാസര്‍കോട് മുതല്‍ തിരുവനനന്തപുരം വരെ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ എല്‍ഡിഎഫ് എന്ന നിലയില്‍ മാത്രമല്ല സഹകരിക്കുന്ന മുഴുവന്‍ കക്ഷികളെയും കണ്ണി ചേര്‍ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button