Latest NewsKeralaNews

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം : ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു

 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷം കനത്തതോടെ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഹൗറ- എറണാകുളം എക്‌സ്പ്രസാണ് റദ്ദാക്കിയത്. 17ാം തീയതി പുറപ്പെടുന്ന എറണാകുളം- ഹൗറ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

Read Also : പൗരത്വ ബിൽ: മമത യാചിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാതെ അക്രമികൾ, റയില്‍വെ സ്‌റ്റേഷന് തീകൊളുത്തി, ബസുകൾ കത്തിച്ചു; പുതിയ വിവരങ്ങൾ ഇങ്ങനെ

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭകര്‍ നിര്‍ത്തിയിട്ട, ആളുകളില്ലാത്ത അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്രതിഷേധക്കാര്‍ മൂന്ന് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്കും തീയിട്ടു. യാത്രക്കാരെ ബസുകളില്‍ നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്‌നിക്കിരയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button