Latest NewsKeralaNews

സഭയെ പിടിച്ചുലച്ച ആത്മകഥ വന്‍ വിവാദത്തില്‍ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലനെതിരെ വന്‍ പ്രതിഷേധം : സഭയെ അവഹേളിച്ചു എന്ന് വിമര്‍ശനം

വയനാട്: സഭയെ പിടിച്ചു കുലുക്കി സിസ്റ്റര്‍ ലൂസ് കളപ്പുരയ്ക്കലിന്റെ ആത്മകഥ. ആത്മകഥ വന്‍ വിവാദമായതോടെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതിഷേധവുമായി എഫ്‌സിസി സന്യാസിനി മഠം സ്ഥിതിചെയ്യുന്ന കാരയ്ക്കാമലയിലെ വിശ്വാസികള്‍ രംഗത്ത് എത്തി. നൂറുകണക്കിന് ഇടവകാംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കത്തോലിക്കാ സഭയിലെ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുള്ള സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ ആത്മകഥ വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടവകാംഗങ്ങളുടെ പ്രതിഷേധം. നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Read Also : സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവുമായി പ്രകടനം, ചില കന്യാസ്ത്രീകളും പങ്കെടുത്തുവെന്ന് സിസ്റ്റർ ലൂസി

സിസ്റ്റര്‍ ലൂസികളപ്പുര താമസിക്കുന്ന കാരയ്ക്കാമലയിലെ എഫ്‌സിസി മഠത്തിന് സമീപമാണ് പ്രതിഷേധ സംഗമം നടന്നത്. നൂറുകണക്കിന് വിശ്വാസികളും ഒരുവിഭാഗം നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. സിസ്റ്റര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നത്. സഭയെ വിമര്‍ശിക്കുന്ന നിലപാട് സിസ്റ്റര്‍ ലൂസി കളപ്പുര അവസാനിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button